ന്യൂഡൽഹി: യു.എസിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും ഇന്ത്യൻ തപാൽ വകുപ്പ് താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. യു.എസ് കസ്റ്റംസ് വകുപ്പ് പുറപ്പെടുവിച്ച പുതിയ നിയമങ്ങളിലെ വ്യക്തതക്കുറവാണ് തീരുമാനത്തിന് പിന്നിൽ. യു.എസിലേക്കുള്ള കത്തുകൾ, രേഖകൾ, 100 യു.എസ് ഡോളർ വരെ മൂല്യമുള്ള സമ്മാനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗത്തിലുള്ള തപാൽ സേവനങ്ങളുടെയും ബുക്കിങ്ങാണ് പൂർണമായും നിർത്തിവെക്കാൻ തീരുമാനിച്ചത്.

