Friday, December 5, 2025
HomeNewsകണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം: ബോംബ് നിർമ്മാണം എന്ന് സംശയം

കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം: ബോംബ് നിർമ്മാണം എന്ന് സംശയം

കണ്ണൂർ: കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും ഒരാൾ മരിച്ചതായും സൂചനയുണ്ട്. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് വിവരം.

ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകട വിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments