Friday, December 5, 2025
HomeNewsമന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിപുത്രിയും ഭർത്താവും പൊള്ളലേറ്റ് മരിച്ചനിലയിൽ

മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിപുത്രിയും ഭർത്താവും പൊള്ളലേറ്റ് മരിച്ചനിലയിൽ

കണ്ണൂർ: അലവിൽ ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പ്രേമരാജൻ, ഭാര്യ ശ്രീലേഖ എന്നിവരാണ് മരിച്ചത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ.

വ്യാഴാഴ്ച വൈകുന്നേരം ഡ്രൈവർ വീട്ടിലെത്തി വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വളപ്പട്ടണം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഇവരുടെ മക്കൾ വിദേശത്താണ്. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments