Sunday, September 27, 2026
HomeNewsഅദാനി- ഹിൻഡൻബർഗ് വിവാദത്തിലെ സെബി കേസുകൾ: ഒന്നരക്കോടി നൽകി അദാനിയുടെ ഒത്തുതീർപ്പാക്കൽ

അദാനി- ഹിൻഡൻബർഗ് വിവാദത്തിലെ സെബി കേസുകൾ: ഒന്നരക്കോടി നൽകി അദാനിയുടെ ഒത്തുതീർപ്പാക്കൽ

ഹിൻഡൻബർഗ് വിവാദവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) എടുത്ത കേസുകൾ ഒന്നരക്കോടി രൂപ നൽകി അദാനി ഒത്തുതീർപ്പാക്കി. ഇടപാട് വെളിപ്പെടുത്തുന്നതിലെ വീഴ്ച, ഓഡിറ്റ് റിപ്പോർട്ടുകളിലെ അപാകത എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ. സെപ്റ്റംബർ 22-ഓടെ നടപടികൾ പൂർത്തിയാക്കി സെബി കേസുകൾ തീർപ്പാക്കിയത് .അഞ്ച് അദാനി കമ്പനികൾ മൊത്തം 1.508 കോടി രൂപയാണ് ഒത്തുതീർപ്പിനായി നൽകിയത്.

ഓരോ കമ്പനിയും നൽകിയ തുക:

അദാനി എന്റർപ്രൈസസ്: 76.05 ലക്ഷം

അദാനി ഗ്രീൻ എനർജി: 45.50 ലക്ഷം

അദാനി ടോട്ടൽ ഗ്യാസ്: 9.75 ലക്ഷം

അദാനി എനർജി സൊല്യൂഷൻസ്: 9.75 ലക്ഷം

എ.ഡബ്ല്യു.എൽ അഗ്രി ബിസിനസ്: 9.75 ലക്ഷം

അദാനി എന്റർപ്രൈസസ്: വാർഷിക റിപ്പോർട്ടുകളിൽ ചില അനുബന്ധ കക്ഷി ഇടപാടുകൾ (Related-party transactions) വെളിപ്പെടുത്താത്തതും സാധുവായ പിയർ റിവ്യൂ സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത ഓഡിറ്റ് സ്ഥാപനങ്ങൾ ഒപ്പിട്ട റിപ്പോർട്ടുകളുമാണ് ആരോപണങ്ങൾക്ക് കാരണമായത്.

മറ്റ് കമ്പനികൾ: അദാനി ടോട്ടൽ ഗ്യാസ്, എ.ഡബ്ല്യു.എൽ. അഗ്രി ബിസിനസ്, അദാനി ഗ്രീൻ എനർജി എന്നിവ സമാനമായ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട നടപടികൾ നേരിട്ടു.അദാനി എനർജി സൊല്യൂഷൻസ്: 2015 ജൂണിൽ അവസാനിച്ച പാദത്തിലെ ലിമിറ്റഡ്-റിവ്യൂ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്.

ഒത്തുതീർപ്പുപ്രകാരം കമ്പനി നൽകിയ വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞാൽ കേസുകൾ പുനരാരംഭിക്കുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. ഒത്തുതീർപ്പു നിബന്ധനകൾ ലംഘിക്കുകയോ തുക നിശ്ചയിച്ചതിൽ അപാകത കണ്ടെത്തുകയോ ചെയ്താൽ എൻഫോഴ്‌സ്‌മെന്റ് നടപടികൾ വീണ്ടും തുടങ്ങുമെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments