Monday, December 23, 2024
HomeUncategorizedപൗരത്വ അപേക്ഷകളിൽ ഉടനടി നടപടി കൈക്കൊണ്ട് യുഎസ്; ഒരു ദശാബ്ദത്തിനിടെ ഇത്രയും പെട്ടെന്ന് ഇതാദ്യം

പൗരത്വ അപേക്ഷകളിൽ ഉടനടി നടപടി കൈക്കൊണ്ട് യുഎസ്; ഒരു ദശാബ്ദത്തിനിടെ ഇത്രയും പെട്ടെന്ന് ഇതാദ്യം

വാഷിങ്ടൺ: പുതിയ പൗരന്മാർക്ക് തങ്ങളുടെ ആദ്യ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായി, പൗരത്വ അപേക്ഷകളിൽ ഉടനടി നടപടികൾ കൈക്കൊണ്ട് യുഎസ്. ഇമിഗ്രേഷൻ അധികാരികൾ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് പൗരത്വ അഭ്യർത്ഥനകളിൽ തീരുമാനമെടുക്കുന്നത്. ഈ സാമ്പത്തിക വർഷം, പൗരത്വ അപേക്ഷകളിൽ നടപടി കൈക്കൊള്ളേണ്ട സമയം മുൻ വർഷങ്ങളിലേതിനെ അപേക്ഷിച്ച് പകുതിയായി വെട്ടിച്ചുരുക്കിയിരുന്നു. ഇപ്പോൾ അഞ്ച് മാസത്തിൽ താഴെ മാത്രമേ സമയമെടുക്കുന്നുള്ളൂ. 2021-ൽ, ഈ പ്രക്രിയയ്ക്ക് ഏകദേശം ഒരു വർഷമെടുത്തിരുന്നു.

2020 ലെ തിരഞ്ഞെടുപ്പ് മുതൽ, ഏകദേശം 4 ദശലക്ഷം കുടിയേറ്റക്കാർ യുഎസ് പൗരത്വം നേടിയിട്ടുണ്ട്, കൂടാതെ സ്വാഭാവിക വോട്ടർമാർ ഇപ്പോൾ യുഎസിലെ വോട്ടർമാരുടെ ഏകദേശം 10% ആയി ഉയർന്നിട്ടുമുണ്ട്.

പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തുന്ന സംസ്ഥാനങ്ങളിലെയും കാലിഫോർണിയയിലെയും 97% പൗരന്മാരും ഈ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ആഗ്രഹിക്കുന്നു എന്നാണ്. അടുത്തിടെ നടത്തിയ അഭിപ്രായ സർവേയിൽ പ്രതികരിച്ചവരിൽ, 54% പേർ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് വോട്ട് ചെയ്യുമെന്ന് പറയുന്നു, 38% പേർ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നു.

കോവിഡ് മഹാമാരിയെ തുടർന്ന് കെട്ടിക്കിടക്കുന്ന ഏകദേശം 1 ദശലക്ഷം അപേക്ഷകരുടെ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത് ബൈഡൻ ഭരണകൂടമാണ്. അതേസമയം, പൗര അപേക്ഷകളിലെ നടപടികൾ പെട്ടെന്നാക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ലെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിൻ്റെ വക്താവ് ലോസ് ഏഞ്ചൽസ് ടൈംസിനോട് പറഞ്ഞു.

അപേക്ഷകളുടെ പ്രോസസ്സിംഗ് പെട്ടെന്നാക്കുന്നതിന് ബൈഡൻ ഭരണകൂടം പുതിയ നിയമങ്ങൾ നടപ്പിലാക്കി. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതും ഇമിഗ്രേഷൻ സേവനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതും ഈ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, ഫീസ് ഇളവുകൾക്കുള്ള യോഗ്യത നിയന്ത്രിച്ചിരുന്ന ട്രംപിൻ്റെ കാലത്തെ നിരവധി നയങ്ങൾ മാറ്റിമറിക്കപ്പെട്ടു. ഈ മാറ്റങ്ങൾ, കുറഞ്ഞ വരുമാനമുള്ള കുടിയേറ്റക്കാർക്ക് യാതൊരു ചെലവും കൂടാതെ പൗരത്വത്തിന് അ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments