ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രായാധിക്യവും മറവിയും വീണ്ടും വാർത്തയിൽ. യുഎൻ പൊതുസഭ സമ്മേളനത്തിനു സമാന്തരമായി കഴിഞ്ഞ ദിവസം ന്യൂയോർക്ക് സിറ്റിയിലെ മിഡ്‍ടൗൺ മൻഹാറ്റനിൽ നടന്ന യോഗത്തിലാണ് ലോകനേതാക്കളെ സ്വാഗതം ചെയ്യുമ്പോൾ ‘വാഷിങ്ടൻ’ കടന്നുകൂടിയത്.
താങ്ക് യു, താങ്ക് യു, താങ്ക് യു, വെൽകം ടു വാഷിങ്ടൻ’ എന്നു പറഞ്ഞതിലെ അബദ്ധം മനസ്സിലാകാതെ ബൈഡൻ (81) പ്രസംഗം തുടരുകയും ചെയ്തു. മിഡ്‍ടൗൺ മൻഹാറ്റനിലുള്ള ഇന്റർകോന്റിനെന്റൽ ന്യൂയോർക്ക് ബാർക്ലേയ് ഹോട്ടലിൽ യുക്രെയ്ന് സൈനികസഹായം നൽകുന്നതുമായി ബന്ധപ്പെട്ടതായിരുന്നു യോഗം.