ന്യുയോർക്ക്: അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കാനഡയുടെ തീരുവ 25 ശതമാനത്തിൽനിന്ന് 35 ശതമാനമായി ഉയർത്തുകയും വെള്ളിയാഴ്ചതന്നെ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. 90ലധികം രാജ്യങ്ങൾക്കെതിരെ ആഗസ്റ്റ് ഏഴ് മുതൽ 10 മുതൽ 41 ശതമാനം വരെ തീരുവയാണ് യു.എസ് പുതുതായി പ്രഖ്യാപിച്ചത്.
മറ്റൊരുരാജ്യം വഴി അമേരിക്കയിലേക്ക് ഉൽപന്നങ്ങൾ അയച്ചാൽ 40 ശതമാനം തീരുവ ഈടാക്കും. കാനഡയുടെ തീരുവ ഉയർത്തിയെങ്കിലും യു.എസ്-മെക്സികോ-കാനഡ കരാർ പ്രകാരം മിക്ക ഉൽപന്നങ്ങളും ഉയർന്ന തീരുവയിൽനിന്ന് ഒഴിവാകും.

