Friday, December 5, 2025
HomeEuropeവിമാനത്തിൽ മുദ്രാവാക്യം വിളിച്ച് ഇന്ത്യൻ വംശജൻ: അല്ലാഹു അക്ബര്‍, ട്രംപിന് മരണം'; കസ്റ്റഡിയിലെടുത്ത് സ്കോട്ട്ലാൻഡ്...

വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് ഇന്ത്യൻ വംശജൻ: അല്ലാഹു അക്ബര്‍, ട്രംപിന് മരണം’; കസ്റ്റഡിയിലെടുത്ത് സ്കോട്ട്ലാൻഡ് പോലീസ്

ലണ്ടൻ: ലണ്ടനിലെ ലൂട്ടോണ്‍ വിമാനത്താവളത്തില്‍ നിന്ന് ഗ്ലാസ്ഗോയിലേക്ക് പുറപ്പെട്ട ഈസിജെറ്റ് വിമാനത്തില്‍ നാടകീയരംഗങ്ങള്‍. ഇന്ത്യൻ വംശജനായ അഭയ് ദേവദാസ് നായക് എന്ന 41കാരൻ വിമാനത്തില്‍ വച്ച്‌ ‘അല്ലാഹു അക്ബര്‍, ട്രംപിന് മരണം’ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം.

സ്കോട്ട്ലൻഡ് പൊലീസ് അറസ്റ്റ് ചെയ്ത നായകിനെ തിങ്കളാഴ്ച സ്കോട്ടിഷ് നഗരമായ ഗ്ലാസ്‌ഗോയുടെ അതിർത്തിയിലുള്ള പെയ്‌സ്ലി ഷെരീഫ് കോടതിയില്‍ ഹാജരാക്കി. യുകെയിലെ വ്യോമയാന നിയമങ്ങള്‍ പ്രകാരം ആക്രമണം നടത്തിയതിനും വിമാനത്തിന്‍റെ സുരക്ഷ അപകടത്തിലാക്കിയതിനും കുറ്റം ചുമത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ‘അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം’ എന്നും “അല്ലാഹു അക്ബർ” എന്നും നായക് വിളിച്ചുപറയുന്നത് കേള്‍ക്കാം. വിമാനത്തിന് ബോംബ് വയ്ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

“ജൂലൈ 27 ഞായറാഴ്ച രാവിലെ 8:20 ഓടെ ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെട്ട ഒരു വിമാനത്തില്‍ ഒരാള്‍ കുഴപ്പമുണ്ടാക്കുന്നതായി ഞങ്ങള്‍ക്ക് ഒരു റിപ്പോർട്ട് ലഭിച്ചു,” സ്കോട്ട്‌ലൻഡ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ ഇവ വിലയിരുത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ലണ്ടനടുത്തുള്ള ബെഡ്ഫോർഡ്ഷയറിലെ ലൂട്ടണ്‍ സ്വദേശിയായ നായകിനെതിരെ യുകെയുടെ എയർ നാവിഗേഷൻ ഓർഡർ പ്രകാരം കുറ്റം ചുമത്തിയിരിക്കുന്നതിനാല്‍ അദ്ദേഹത്തിനെതിരെ തീവ്രവാദ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നായക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments