വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫിസ് കൊച്ചിയിൽ ഓഗസ്റ്റ് 3 ന് ഉദ്ഘാടനം ചെ
യ്യും. വമ്പിച്ച ആഘോഷത്തോടെ സംഘടിപ്പിച്ച ലോക മലയാളി കൗൺസിലിന്റെ 14-ാമത് ആഗോള സമ്മേളനത്തിന്റെ തിരുമാനപ്രകാരമാണ്
ലോക മലയാളി കൗൺസിലിന്റെ ഗ്ലോബൽ ഓഫീസ് മറൈൻ ഡ്രൈവിൽ ഡി ഡി സമുദ്ര ദർശനിൽ
തുറക്കുന്നത്. കൊച്ചിയിലെ ഡി.ഡി. സമുദ്ര ദർശൻ, മറൈൻ ഡ്രൈവ്, താജ് (വിഭവന്ത) ഹോട്ടലിന് സമീപം, സ്ഥിതി ചെയ്യുന്ന ലോക മലയാളി കൗൺസിലിന്റെ ആഗോള ഓഫീസ്, സംഘടനയുടെ വളർച്ചയ്ക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തോടുള്ള സമർപ്പണത്തിൻ്റെയും പ്രതീകമാകും. ആഡംബര സൗകര്യങ്ങളോടു കൂടിയ ഈ ഫ്ലാറ്റ് കേരളത്തിലേക്ക് എത്തുന്ന ലോക മലയാളി കൗൺസിൽ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഗ്ലോബൽ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ പ്രഖാപിച്ച അഞ്ചിന കർമ്മ പദ്ധതിയുടെ ഭാഗമായിയാണ് ഗ്ലോബൽ ഓഫീസ് തുറക്കുന്നത്.
തിരുവനന്തപുരത്ത് വേൾഡ് മലയാളി സെൻറർ, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 1 കോടി രൂപയുടെ സ്കോളർഷിപ്പ്, യൂറോപ്പ് റീജിയനിൽ യൂത്ത് കോൺഫ്രൻസ്, 2027 ൽ ആഗോള സമ്മേളനം തുടങ്ങിയ കർമ്മ പദ്ധതികൾ ആണ് ഗ്ലോബൽ കോൺഫ്രൻസിലെ പ്രധാന തിരുമാനങ്ങൾ എന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിനിസ്ട്രേഷൻ ജെയിംസ് കൂടൽ അറിയിച്ചു.
ഓഫീസ് ഉത്ഘാടനത്തിന് ഗ്ലോബൽ നേതാക്കൾ ചെയർമാൻ തോമസ് മൊട്ടക്കൽ,
പ്രസിഡന്റ് ബാബു സ്റ്റിഫൻ ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ ജോൺ സാമുവൽ ഉൾപ്പെടെ ഗ്ലോബൽ റീജിയൻ പോവിൻസ് നേതാക്കൾ പങ്കെടുക്കും.
ഗ്ലോബൽ പ്രസിഡൻ്റ് ബാബു സ്റ്റീഫനാണ് കൊച്ചിയിലെ ഓഫീസ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിക്ക് വേണ്ടി ക്രമീകരിക്കുന്നത്. വേൾഡ് മലയാളി കുടുംബങ്ങൾക്ക് സൗജന്യമായി താമസിക്കുന്നതിനുള്ള ഗസ്റ്റ് ഹൗസും ഗ്ലോബൽ ഓഫിസിനോടൊപ്പം ക്രമീകരിച്ചിതുണ്ടെന്ന് ഗ്ലോബൽ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ പറഞ്ഞു.