Friday, December 5, 2025
HomeAmericaവിമാനം ലാൻഡ് ചെയ്തതിന് തൊട്ടു പുറകെ പൈലറ്റിന്റെ അറസ്റ്റ്: അമ്പരപ്പോടെ യാത്രക്കാർ

വിമാനം ലാൻഡ് ചെയ്തതിന് തൊട്ടു പുറകെ പൈലറ്റിന്റെ അറസ്റ്റ്: അമ്പരപ്പോടെ യാത്രക്കാർ

വിമാനയാത്രയ്ക്കിടെ സംഭവിക്കുന്ന പലതരത്തിലുള്ള നാടകീയ സംഭവങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിലുണ്ടായത്. വിമാനത്താവളത്തിൽ ലാൻഡിങ് നടത്തിയ ഡെൽറ്റ വിമാനത്തിലെ പൈലറ്റിനെ യുഎസ് ഫെഡറൽ ഏജന്റ്സ് അറസ്റ്റ് ചെയ്തു. വിമാനം ലാൻഡ് ചെയ്ത് പത്തുമിനിറ്റിനകമായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.

വിമാനത്തിന്റെ കോക്പിറ്റിൽ നിന്നാണ് ഉദ്യോഗസ്ഥർ പൈലറ്റ് റസ്റ്റം ഭാഗ്‌വാഗറെ അറസ്റ്റ് ചെയ്തത്. പൈലറ്റിനെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അവിചാരിതമായി പൈലറ്റിനെ അറസ്റ്റ് ചെയ്യുന്നത് അമ്പരപ്പോടെ നോക്കിയിരിക്കുന്ന യാത്രക്കാരെയും വിഡിയോയിൽ കാണാം.

ഫ്ലോറിഡ സ്വദേശിയും ഡെൽറ്റ എയർലൈൻസിൽ പൈലറ്റുമായ ഇയാൾ ഒരു കുട്ടിക്കെതിരായ ലൈംഗികാതിക്രമ കേസിൽ പ്രതിയാണെന്നാണ് വിവരം. ഇയാൾക്കെതിരെ 5 കുറ്റകൃത്യങ്ങൾ ചുമത്തി കേസെടുത്തു. സുരക്ഷാ ചുമതലയുള്ള പത്ത് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് വിമാനത്തിലെ യാത്രക്കാർ പറഞ്ഞു. ബോയിങ് 757 വിമാനം ലാൻ‍ഡിങ് നടത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ കോക്പിറ്റിലേക്കെത്തുകയും പൈലറ്റുമാരിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെ തുടർന്ന് പൈലറ്റിനെ സസ്പെന്റ് ചെയ്യുകയാണെന്ന് ഡെൽറ്റ എയർ ലൈൻ അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments