Friday, October 31, 2025
HomeAmericaഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വാവുബലി തർപ്പണം നടത്തി

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വാവുബലി തർപ്പണം നടത്തി

പി പി ചെറിയാൻ

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ കർക്കിടക വാവ് അനുബന്ധിച്ചു വാവുബലി തർപ്പണം (ആടി അമാവാസി തർപ്പണം) വളരെ നടത്തപ്പെട്ടു. മേൽശാന്തി കാരക്കാട്ടു പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി സജ്ജനങ്ങൾ വാവുബലി തർപ്പണം നടത്തി.

ക്ഷേത്ര സമിതി ഭാരവാഹികളായ അരുൺ ഹരികൃഷ്ണൻ, ജലേഷ് പണിക്കർ, രഞ്ജിത്ത് നായർ, ഒപ്പം ക്ഷേത്ര ജീവനക്കാരും സേവന പ്രവർത്തകരും വളരെ നല്ല സജ്ജീകരണങ്ങൾ ഒരുക്കി. നോർത്ത് ടെക്സസിലെ പ്രധാന വിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്ക് ഓരോ വര്ഷം കഴിയുന്തോറും വാവുബലിക്കും ആണ്ടുബലിക്കും തർപ്പണത്തിനായി എത്തുന്ന ഭക്ത ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ടെന്നു ക്ഷേത്ര പബ്ലിക് റിലേഷൻസ് രവി നായർ അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments