Friday, December 5, 2025
HomeAmericaയുഎസ് യുദ്ധക്കപ്പൽ ഇറാനിയൻ സമുദ്രാതിർത്തിയിൽ; നാവിക സേന ഹെലികോപ്റ്റർ ഇറക്കി തടയിട്ട് ഇറാൻ

യുഎസ് യുദ്ധക്കപ്പൽ ഇറാനിയൻ സമുദ്രാതിർത്തിയിൽ; നാവിക സേന ഹെലികോപ്റ്റർ ഇറക്കി തടയിട്ട് ഇറാൻ

ടെഹ്‌റാൻ∙ ഒമാൻ ഉൾക്കടലിൽ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയൻ നാവികസേനയുടെ ഹെലികോപ്റ്റർ തടഞ്ഞതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 10 മണിയോടെ സമുദ്രാതിർത്തിയിലേക്ക് എത്തിയ യുഎസ്എസ് ഫിറ്റ്‌സ്‌ജെറാൾഡ് എന്നറിയപ്പെടുന്ന യുഎസ് നാവികസേനയുടെ നശീകരണക്കപ്പലിനെ നേരിടാനാണ് ഇറാൻ സൈന്യം ഹെലികോപ്റ്റർ അയച്ചത്. ഇറാനും ഇസ്രയേലും തമ്മിലുള്ള 12 ദിവസത്തെ സംഘർഷത്തിനുശേഷം ഇറാനും യുഎസ് സേനയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഇത്. സംഘർഷസമയത്ത് ഇറാൻ ആണവകേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചിരുന്നു.

ബുധനാഴ്ച, യുഎസ് കപ്പലിന് മുകളിലൂടെ പറന്ന ഹെലികോപ്റ്റർ, സമുദ്രാതിർത്തി കടക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഇതോടെ പ്രദേശം വിട്ടുപോയില്ലെങ്കിൽ ഇറാനിയൻ വിമാനങ്ങളെ ലക്ഷ്യമിടുമെന്ന് യുഎസ് യുദ്ധക്കപ്പൽ ഭീഷണിപ്പെടുത്തി. ഇതിനു മറുപടിയായി, സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പൂർണ സംരക്ഷണത്തിലാണ് ഹെലികോപ്റ്റർ എന്ന് ഇറാൻ വ്യക്തമാക്കി. പിന്നാലെ യുഎസ് യുദ്ധക്കപ്പൽ തെക്കോട്ട് പിൻവാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. യുഎസ് യുദ്ധക്കപ്പൽ ഇറാനിയൻ സമുദ്രാതിർത്തിയോട് എത്രത്തോളം അടുത്തായിരുന്നെന്ന് വ്യക്തമാക്കിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments