വാഷിംഗ്ടണ്‍ : നിക്ഷേപ കരാറിന്റെ ഭാഗമായി ജാപ്പനീസ് ഇറക്കുമതികള്‍ക്ക് ട്രംപ് 15% തീരുവ നിശ്ചയിക്കുന്നുവെന്ന് അറിയിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഒരു വലിയ വ്യാപാര കരാറിന്റെ ഭാഗമായി, യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നായ ജപ്പാനുമായി തന്റെ ഭരണകൂടം ഒരു കരാറില്‍ എത്തിയതായി ചൊവ്വാഴ്ച ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ട്രംപ് വെളിപ്പെടുത്തല്‍ നടത്തിയത്.
ഏപ്രില്‍ 2 ന് ട്രംപ് 24% തീരുവ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ് ജപ്പാനെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ജൂലൈ 7 ന് അയച്ച ഒരു കത്തില്‍ ജാപ്പനീസ് ഇറക്കുമതികള്‍ 25 ശതമാനം തീരുവ അടിച്ചേല്‍പ്പിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നെങ്കിലും ഇതിനേക്കാളൊക്കെ ചെറിയ തീരുവ നിരക്കാണ് ഒടുവില്‍ കരാറിലേക്ക് എത്തിച്ചിരിക്കുന്നത്.
ട്രംപ് രണ്ടാം തവണ അധികാരത്തിലെത്തുന്നതിന് മുമ്പ് ജാപ്പനീസ് ഇറക്കുമതികള്‍ക്കുള്ള യുഎസ് താരിഫ് നിരക്ക് 2% ല്‍ താഴെയായിരുന്നുവെന്ന് ലോകബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.