ഡബ്ലിൻ: ഡബ്ലിനിലെ ടാലഗട്ടിൽ ഒരു കൂട്ടം അക്രമികൾ 40 വയസുള്ള ഇന്ത്യൻ പൗരനെ നഗ്നനാക്കി ആക്രമിച്ചു. മുഖത്തും കൈകളിലും കാലുകളിലും പരിക്കേറ്റ് രക്തമൊലിപ്പിച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐറിഷ് നാഷണൽ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ടാലഗട്ടിലെ പാർക്ക്ഹിൽ റോഡിലാണ് സംഭവം നടന്നത്.
അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര, സംഭവത്തെ അപലപിച്ചു. ആക്രമിക്കപ്പെട്ടയാൾക്ക് ഐറിഷ് കാർ നൽകിയ പിന്തുണക്കും ഐറിഷ് പൊലീസിനും അദ്ദേഹം നന്ദി അറിയിച്ചു. കുറ്റവാളിയെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്നാഴ്ച മുൻപാണ് ആക്രമിക്കപ്പെട്ടയാൾ അയർലന്‍റിലെത്തിയത്. സന്ദർശകരെ കാണാൻ അദ്ദേഹത്തിന് താൽപര്യമില്ലെന്നും ടാലറ്റ് സൗത്തിലെ കൗൺസിലറായ ഫൈൻ ഗെയ്ൽ ബേബി പെരെപ്പാടൻ പറഞ്ഞു. ടാലറ്റിൽ ഇത്തരം സംഭവങ്ങൾ പതിവായി മാറുന്നുണ്ട്. പ്രദേശത്ത് കൂടുതൽ പൊലീസ് സാന്നിധ്യം അദ്ദേഹം ആവശ്യപ്പെട്ടു.
വർക്ക് പെർമിറ്റിലും ആരോഗ്യ സംരക്ഷണ മേഖലയിലോ ഐ.ടി മേഖലയിലോ പഠിക്കാനും ജോലി ചെയ്യാനും നിരവധി ഇന്ത്യാക്കാരാണ് അയർലന്‍റിലുള്ളത്.

