വാഷിംഗ്ടൺ : യുഎസ് വിമാനക്കമ്പനിയായ അലാസ്ക എയർലൈൻസ് താൽക്കാലികമായി നിർത്തിവെച്ച വിമാന സർവീസുകൾ പുനരാരംഭിച്ചുവെന്ന് എയര്‍ലൈനും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അറിയിച്ചു. ഞായറാഴ്ച വൈകീട്ടാണ് ഐടി തകരാറിനെത്തുടർന്ന് മൂന്ന് മണിക്കൂറോളം വിമാന സർവീസുകൾ നിർത്തി വെച്ചത്. വൈകിട്ട് 11 മണിയോടെയാണ് വിമാന സര്‍വീസ് പുനരാരംഭിച്ചതെന്ന് എയര്‍ലൈന്സ് വ്യക്തമാക്കി.
“വൈകിട്ട് 8 മണിയോടടുത്ത്, ഞങ്ങളുടെ ഐ.ടി. സംവിധാനത്തില്‍ തകരാറുണ്ടായി. ഇതിന്റെ ഫലമായി അലാസ്കയും ഹോറിസണ്‍ എയറും ഉള്‍പ്പെടെയുള്ള എല്ലാ വിമാനങ്ങള്‍ക്കും താത്ക്കാലികമായി നിലയ്ക്കേണ്ടതായി വന്നു,” എന്നാണ് എയര്‍ലൈനിന്റെ ഔദ്യോഗിക പ്രസ്താവന.
ഈ അസൗകര്യത്തിന് ഞങ്ങള്‍ അതീവ ക്ഷമ ചോദിക്കുന്നു. രാത്രി മുഴുവന്‍ ഞങ്ങളുടെ സര്‍വീസുകളില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. ഇന്ന് രാത്രി യാത്ര ചെയ്യാനാണ് ഉദ്ദേശമെങ്കില്‍, വിമാനത്തിന്റെ നില പരിശോധിച്ച് ശേഷം മാത്രം വിമാനത്താവളത്തിലേക്കു പുറപ്പെടുക എന്നു പ്രസ്താവനയില്‍ പറയുന്നു.