ഗാസ സിറ്റി : ഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെത്തിയ ജനക്കൂട്ടത്തിനു നേരെ ക്രൂരമായ വെടിവയ്പ്പു നടത്തി ഇസ്രയേല്‍ സേന.കുറഞ്ഞത് 32 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുഎസിന്റെയും ഇസ്രയേലിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) കേന്ദ്രങ്ങളില്‍ ഭക്ഷണം വാങ്ങാനെത്തിയവര്‍ക്കു നേരെയാണ് വെടിവച്ചത്.
അതേസമയം മരിച്ചവരിലും പരുക്കേറ്റവരിലും ഭൂരിഭാഗവും കുട്ടികളും കൗമാരക്കാരുമാണെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവരില്‍ മിക്കവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.