Thursday, September 18, 2025
HomeAmericaബോണ്ട് ഹിയറിംഗുകൾ പരിമിതപ്പെടുത്താൻ ട്രംപ്: കുടിയേറ്റക്കാരായ തടവുകാരുടെ എണ്ണം കുത്തനെ കൂടും എന്ന് റിപ്പോർട്ട്

ബോണ്ട് ഹിയറിംഗുകൾ പരിമിതപ്പെടുത്താൻ ട്രംപ്: കുടിയേറ്റക്കാരായ തടവുകാരുടെ എണ്ണം കുത്തനെ കൂടും എന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിച്ച കുടിയേറ്റക്കാർക്ക് ബോണ്ട് ഹിയറിംഗുകൾ നിഷേധിച്ച് അവരെ തടവിലാക്കുന്നത് തുടരാൻ ട്രംപ് ഭരണകൂടം പുതിയ ശ്രമങ്ങൾ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ആഭ്യന്തര മെമ്മോയിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉള്ളത്. ഈ മാറ്റം തടവിലുള്ളവരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചേക്കും

. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ICE) മാർഗ്ഗനിർദ്ദേശം, അതിർത്തി കടന്ന് അനധികൃതമായി പ്രവേശിക്കുകയും നാടുകടത്തലിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ബാധകമായേക്കാം.

ജോ ബൈഡന്‍റെ കാലത്തുണ്ടായ ഉയർന്ന തോതിലുള്ള അനധികൃത കുടിയേറ്റത്തിന് ശേഷം വൻതോതിലുള്ള നാടുകടത്തലുകൾ ആവശ്യമാണെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ മാസം കോൺഗ്രസ് പാസാക്കിയ ഒരു ചെലവ് നിയമം കുറഞ്ഞത് 100,000 ആളുകളെ തടവിലാക്കാൻ ധനസഹായം നൽകുന്നുണ്ട്. ജൂൺ അവസാനത്തോടെ തടവിലുണ്ടായിരുന്ന 58,000 എന്ന റെക്കോർഡ് എണ്ണത്തിൽ നിന്ന് ഇത് വലിയ വർദ്ധനവാണ്.

ബോണ്ട് ഹിയറിംഗ് യോഗ്യത പരിമിതപ്പെടുത്തുന്ന പുതിയ ICE നയത്തെക്കുറിച്ച് വാഷിംഗ്ടൺ പോസ്റ്റ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസിന്റെ ജൂലൈ 8-ലെ മെമ്മോയെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോർട്ട്. അറസ്റ്റിന് ശേഷം നിരവധി ഇമിഗ്രേഷൻ നിയമ വ്യവസ്ഥകളെ വിടുതലിനുള്ള വിലക്കുകൾ ആയി വ്യാഖ്യാനിക്കാൻ ICE-നോട് ആവശ്യപ്പെടുന്നുണ്ട്. നയത്തിലെ ഈ മാറ്റം നിയമയുദ്ധത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും അതിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments