Friday, October 31, 2025
HomeAmericaന്യൂജേഴ്സിയിലും ന്യൂയോർക്കിലും മിന്നൽ പ്രളയം

ന്യൂജേഴ്സിയിലും ന്യൂയോർക്കിലും മിന്നൽ പ്രളയം

ന്യൂജേഴ്സി: ന്യൂജേഴ്സിയിലും ന്യൂയോർക്കിലും മിന്നൽ പ്രളയം. തിങ്കളാഴ്ച രാത്രിയിലെ കനത്ത മഴയ്ക്ക് പിന്നാലെയായിരുന്നു മിന്നൽ പ്രളയം. അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി പറഞ്ഞു. ന്യൂജേഴ്‌സിയിലെ പ്ലെയിൻഫീൽഡിലെ സീഡാർ ബ്രൂക്കിന് കുറുകെയുള്ള ഒരു ചെറിയ പാലത്തിൽ നിന്ന് ഒഴുകിപ്പോയ കാറിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.


ചൊവ്വാഴ്ച കൊടുങ്കാറ്റുണ്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ വടക്കുകിഴക്കൻ മേഖലയിലും ഫ്ലോറിഡയിലും മധ്യപടിഞ്ഞാറൻ അമേരിക്കയിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് നാഷണൽ വെതർ സർവീസ് (NWS) അറിയിച്ചു. ന്യൂജേഴ്‌സിയിലെ നിരവധി പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ചിലത് വൈകിയാണ് സർവ്വീസ് നടത്തുന്നത്. തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ ന്യൂയോർക്ക് സിറ്റി സബ്‌വേയിൽ വെള്ളം കയറി. പ്ലാറ്റ്‌ഫോമുകളിലേക്കും ട്രെയിനുകളിലേക്കും വെള്ളം ഇരച്ചുകയറുന്ന സ്ഥിതിയുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments