Tuesday, November 11, 2025
HomeNewsഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍പിള്ളയെ മാറ്റി കേന്ദ്രസർക്കാർ

ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍പിള്ളയെ മാറ്റി കേന്ദ്രസർക്കാർ

പനാജി: ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍പിള്ളയെ മാറ്റി. ടി ഡി പി നേതാവ് അശോക് ഗജപതി രാജുവാണ് പുതിയ ഗവര്‍ണര്‍. കാലാവധി തീര്‍ന്നതിന് പിന്നാലെയാണ് സ്ഥാന മാറ്റം. രാഷ്ട്രപതി ഭവനില്‍ നിന്നാണ് ഇതുസംബന്ധിച്ച ഉത്തരവുണ്ടായത്.

നേരത്തെ മിസോറാം ഗവര്‍ണറായതിനുശേഷമാണ് പിള്ള ഗോവ ഗവര്‍ണറായി നിയമിതനായത്. ഹരിയാനയിലെ ഗവര്‍ണറേയും ലഡാക്കിലെ ലഫ്. ഗവര്‍ണറേയും മാറ്റിയിട്ടുണ്ട്. മുന്‍ സിവില്‍ വ്യോമയാന മന്ത്രിയാണ് ഗജപതി റാവു. ചെന്നൈയില്‍ ജനിച്ച അദ്ദേഹം 2014 മുതല്‍ 2018 വരെ വ്യോമയാന മന്ത്രിയായിരുന്നു.

രാജ്യസഭയിലെ ഒഴിവുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം നടത്തിയ ശേഷമാണ് മൂന്നു ഗവര്‍ണര്‍മാരെ മാറ്റിയത്. ബി ജെ പി കേരള സംസ്ഥാന മുന്‍ പ്രസിഡന്റായിരുന്ന ശ്രീധരന്‍ പിള്ളക്കെതിരെ ഗ്രൂപ്പ് നീക്കങ്ങള്‍ ശക്തമായിരുന്നു. കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍ പിള്ളയുടെ പുതിയ ചുമതല എന്തായിരിക്കുമെന്ന് വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments