മയാമി : വിമാനത്തില്‍വെച്ച് സഹയാത്രികനെ ആക്രമിച്ചതിന് ഇന്ത്യന്‍ വംശജന്‍ യുഎസില്‍ അറസ്റ്റിലായി. ന്യൂവാര്‍ക്കില്‍ നിന്നുള്ള 21 വയസ്സുകാരനായ ഇഷാന്‍ ശര്‍മ്മയാണ് അറസ്റ്റിലായത്. ഫിലഡല്‍ഫിയയില്‍ നിന്ന് മയാമിയിലേക്ക് പോകുകയായിരുന്ന ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു സംഭവം.
കീനു ഇവാന്‍സ് എന്ന യാത്രക്കാരനെ വിമാനത്തില്‍ വച്ച് പ്രകോപനമില്ലാതെയാണ് ഇഷാന്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇഷാന്‍ ആദ്യം വിചിത്രമായി സംസാരിക്കാന്‍ തുടങ്ങി. പിന്നീട് വധഭീഷണി മുഴക്കുകയായിരുന്നു. ‘ഉറക്കെ ചിരിക്കുകയും, ‘നീ എന്നെ വെല്ലുവിളിച്ചാല്‍ നിന്നെ ഞാന്‍ കൊല്ലും’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഇവാന്‍സ് പറഞ്ഞു. മയാമിയില്‍ വിമാനം ഇറങ്ങിയ ഉടന്‍ ഇഷാനെ അറസ്റ്റ് ചെയ്തു.
അതേസമയം തന്റെ കക്ഷി വിമാനത്തില്‍ ധ്യാനിക്കുകയായിരുന്നുവെന്നും ‘ഇത് സഹയാത്രക്കാരന് ഇഷ്ടപ്പെട്ടില്ല,’ അദ്ദേഹത്തിന്റെ ധ്യാനം ഇവാന്‍സിന് ഭീഷണിയായി തോന്നിയതാണെന്നുമാണ് ഇഷാന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.