Sunday, July 20, 2025
HomeAmericaഇറാനിൽ നടന്ന ആക്രമണത്തിനെതിരെ വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി ജനങ്ങൾ

ഇറാനിൽ നടന്ന ആക്രമണത്തിനെതിരെ വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി ജനങ്ങൾ

വാഷിങ്ടൺ: ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യം ഉപേക്ഷിക്കാൻ ഇറാനോട് അമേരിക്ക. ഇറാൻ പശ്ചിമേഷ്യയിൽ പതിറ്റാണ്ടുകളായി നാശമുണ്ടാക്കുന്നുവെന്ന് യുഎന്നിൽ യുഎസ് പ്രതിനിധി കുറ്റപ്പെടുത്തി. അമേരിക്കയുടെ സൈനിക നടപടി ഇറാൻ്റെ ഭീഷണി തടയാനെന്നും യുഎന്നിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. എന്നാൽ ഇറാനിൽ നടന്ന ആക്രമണത്തിനെതിരെ വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി ജനങ്ങൾ ഒത്തുകൂടി.

അമേരിക്കയുടെ ആക്രമണത്തിൽ ഇറാനിലെ ഇസ്‌ഫഹൻ ആണവ നിലയത്തിലുണ്ടായത് കനത്ത നാശമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആണവ കേന്ദ്രത്തിലെ ടണലിലേക്കുള്ള കവാടങ്ങൾ തകർന്നെന്ന് എഐഇഎ കുറ്റപ്പെടുത്തുന്നു. ആക്രമണത്തെ യു.എൻ സെക്യൂരിറ്റി കൗണ്‍സിലിൽ അമേരിക്ക ന്യായീകരിച്ചിരിക്കെ, ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments