Tuesday, July 22, 2025
HomeAmericaന്യൂയോർക്കിൽ കനത്ത സുരക്ഷ

ന്യൂയോർക്കിൽ കനത്ത സുരക്ഷ

ന്യൂയോർക്ക്: ഫോർദോ ഉൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിന് പിന്നാലെ ന്യൂയോർക്കിൽ സുരക്ഷ വർധിപ്പിച്ച് പൊലീസ്. ന്യൂയോർക്കിലെ മതപരവും സാംസ്കാരികവും നയതന്ത്രപരവുമായ സ്ഥലങ്ങളിലേക്ക് പൊലീസിനെ വിന്യസിക്കുന്നതതായി ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ഇറാനിലെ സംഘർഷ സാഹചര്യം ട്രാക്ക് ചെയ്യുന്നുണ്ടെന്നും ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് എക്സിൽ കുറിച്ചു. ന്യൂയോർക്കിലെ എട്ട് ദശലക്ഷത്തിലധികം നിവാസികൾക്ക് സുരക്ഷയൊരുക്കുമെന്നും സിറ്റിയിൽ എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ എന്ന് നിരീക്ഷിക്കുമെന്നും ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് എക്സിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments