Thursday, July 3, 2025
HomeAmericaന്യൂയോർക്കിലും ഷിക്കാഗോയിലും അനധികൃത കുടിയേറ്റക്കാർക്കെതിരായ നാടുകടത്തൽ നടപടികൾ വർധിച്ചതായി റിപ്പോർട്ടുകൾ

ന്യൂയോർക്കിലും ഷിക്കാഗോയിലും അനധികൃത കുടിയേറ്റക്കാർക്കെതിരായ നാടുകടത്തൽ നടപടികൾ വർധിച്ചതായി റിപ്പോർട്ടുകൾ

ന്യൂയോർക്ക്: അമേരിക്കയിൽ ട്രംപ് ഭരണകൂടം അധികാരത്തിലേറിയ ശേഷം പ്രഖ്യാപിച്ച കർശനമായ കുടിയേറ്റ നയങ്ങളുടെ ഭാഗമായി പ്രധാന നഗരങ്ങളായ ന്യൂയോർക്കിലും ഷിക്കാഗോയിലും അനധികൃത കുടിയേറ്റക്കാർക്കെതിരായ നാടുകടത്തൽ നടപടികൾ വർധിച്ചതായി റിപ്പോർട്ടുകൾ. ആയിരക്കണക്കിന് ആളുകളാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. വിദ്യാർഥികളും തൊഴിലാളികളും ഉൾപ്പെടെ നിരവധി പേർക്ക് അവരുടെ വീസകൾ നഷ്‌ടപ്പെടുകയും രാജ്യത്ത് നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഈ വർഷം ആദ്യം നടന്ന കൂട്ട നാടുകടത്തൽ നടപടികൾക്ക് പിന്നാലെ ഉപേക്ഷിക്കുകയോ ചെയ്യുന്ന വിദേശ വിദ്യാർഥികൾക്ക് വീസ റദ്ദാക്കപ്പെടുമെന്നും ഭാവിയിൽ യുഎസ് വീസയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത നഷ്ട‌പ്പെടുമെന്നും അമേരിക്കൻ ഭരണകുടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ നാടുകടത്തുന്നതിനായി വലിയ തുക ചെലവഴിക്കുന്നതിന് പകരം സ്വമേധയാ രാജ്യം വിടാൻ തയാറാകുന്നവർക്ക് 1000 ഡോളർ വാഗ്ദാനം ചെയ്യുന്ന പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നാടുകടത്തൽ നടപടികൾ കൂടുതൽ ശക്തമാവാനുള്ള സാധ്യതകളാണ് നിലവിലുള്ളത്.നാടുകടത്തലിനായി അമേരിക്കൻ സൈന്യത്തെ ഉപയോഗിക്കാനാണ് ട്രെംപിന്റെ ലക്ഷ്യം. ഇതോടെ ന്യൂയോർക്കിലെയും ഷിക്കാഗോയിലെയും ആയിരക്കണക്കിന് കുടിയേറ്റക്കാർ ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments