ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കേദാർനാഥിൽനിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ അപകടത്തില്‍പ്പെട്ടത്.
ഹെലികോപ്റ്ററില്‍ ആറ് യാത്രക്കാരും പൈലറ്റുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് യാത്രക്കാരെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗൗരികുണ്ഡില്‍വെച്ച് ഹെലികോപ്റ്റര്‍ കാണാതായെന്നായിരുന്നു എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേഷന്‍ വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചു.രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്-എസ്ഡിആര്‍എഫ് സംഘങ്ങള്‍ അപകടസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.
അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനായി പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് എ.ഡി.ജ ഡോ.വി മുരുകേശൻ അറിയിച്ചു. അപകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഹെലികോടപ്ടർ അപകടത്തിൽ പ്രതികരണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി രംഗത്തെത്തി. രുദ്രപ്രയാഗിൽ ഹെലികോടപ്ടർ അപകടമുണ്ടായതായും സംസ്ഥാന ദുരന്തനിവാരണസേന രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.