Friday, July 4, 2025
HomeAmericaട്രംപിന് ജന്മദിനാശംകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ്: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷ ആശങ്കയും പങ്കുവെച്ചു

ട്രംപിന് ജന്മദിനാശംകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ്: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷ ആശങ്കയും പങ്കുവെച്ചു

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ജന്മദിനാശംകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ആശംസകള്‍ക്കൊപ്പം ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിലെ ആശങ്കയും പുടിന്‍ ട്രംപുമായി പങ്കുവെച്ചു.

ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇറാനെതിരായ ഇസ്രായേല്‍ സൈനിക നടപടിയെ അപലപിക്കുകയും സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് റഷ്യ വ്യക്തമാക്കി.

‘ഇറാനെതിരെയുള്ള ഇസ്രായേലിന്റെ സൈനിക നടപടിയെ വ്ളാഡിമിര്‍ പുടിന്‍ അപലപിക്കുകയും സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ച് ഗൗരവമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു, ഇത് മിഡില്‍ ഈസ്റ്റിലെ മുഴുവന്‍ സാഹചര്യത്തിലും പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,’ പുടിന്റെ വക്താവ് യൂറി ഉഷാക്കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇരു നേതാക്കളുടേയും സംഭാഷണം അന്‍പതു മിനിറ്റ് നീണ്ടു. സംഭവവികാസങ്ങള്‍ ആശങ്കാജനകമാണെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച ചര്‍ച്ച പുനരാരംഭിക്കാനുള്ള സാധ്യത ഇരുനേതാക്കളും തള്ളിക്കളഞ്ഞില്ല.

യുക്രെയ്ന്‍ – റഷ്യ സംഘര്‍ഷം അതിവേഗം അവസാനിപ്പിക്കണമെന്ന തന്റെ താല്‍പര്യം ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. യുക്രെയ്നുമായി ചര്‍ച്ച 22നു ശേഷം തുടരാന്‍ തയാറാണെന്ന് വ്‌ളാഡിമിര്‍ പുട്ടിന്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments