Thursday, July 3, 2025
HomeAmericaലൊസാഞ്ചലസ് പ്രക്ഷോഭം: പങ്കെടുത്തവരെ അറസ്റ്റു ചെയ്തെന്ന് നാഷനൽ ഗാർഡ് കമാൻഡർ

ലൊസാഞ്ചലസ് പ്രക്ഷോഭം: പങ്കെടുത്തവരെ അറസ്റ്റു ചെയ്തെന്ന് നാഷനൽ ഗാർഡ് കമാൻഡർ

ലൊസാഞ്ചലസ് : യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അറസ്റ്റു ചെയ്തെന്ന് നാഷനൽ ഗാർഡ് കമാൻഡർ മേജർ ജനറൽ സ്കോട് ഷെർമാൻ പറഞ്ഞു. കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയ്‌ക്കായി അഞ്ചൂറോളം നാഷനൽ ഗാർഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ലൊസാഞ്ചലസ് ശാന്തമായെങ്കിലും സ്ഥിതിഗതികൾ വഷളായേക്കാമെന്നും അദ്ദേഹം പറഞ്ഞു.


പ്രക്ഷോഭത്തിനിടെയുള്ള നടപടിയ്‌ക്കിടെ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഒരാഴ്ചയായി നീണ്ടുനിൽക്കുന്ന പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ മുപ്പതിലേറെ പൊലീസ് അതിക്രമങ്ങളാണുണ്ടായതെന്ന് ലൊസാഞ്ചലസ് പ്രസ് ക്ലബിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

അതേസമയം, പ്രക്ഷോഭം തുടരുകയും നാഷനൽ ഗാർഡുകളെയും മറീനുകളെയും വിന്യസിക്കുകയും ചെയ്ത സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് തനിക്ക് സംസാരിക്കണമെന്നും എന്താണ് ലൊസാഞ്ചലസിൽ നടക്കുന്നതെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തണമെന്നും ലൊസാഞ്ചലസ് മേയർ കേരൺ ബാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments