2030 ആവുമ്പോഴേക്കും ഇന്ത്യൻ നഗരങ്ങളിൽ വലിയ കാലാവസ്ഥ വ്യതിയാനം സംഭവിക്കുമെന്ന് പഠനങ്ങൾ. അതിശക്തമായ ചൂടും, ശക്തമായ മഴയും വരും വർഷങ്ങളിൽ ഇന്ത്യൻ നഗരങ്ങളുടെ സ്ഥിതി വളരെ ഗുരുതരമാക്കുമെന്നാണ് ഐപിഎ ഗ്ലോബലും, എസ്രി ഇന്ത്യയും സംയുക്തമായി നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഡൽഹി, മുംബൈ, ചെന്നൈ, സൂറത്ത്, താനെ, ഹൈദരബാദ്, പട്‌ന, ഭുവനേശ്വർ തുടങ്ങിയ നഗരങ്ങളിലാണ് ഉഷണതരംഗങ്ങൾ ഉയരുന്ന കൂടുതൽ ദിനങ്ങൾ ഉണ്ടാവുക എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് പോലെ ഉഷ്ണതരംഗം കൂടുന്നത് വലിയ മഴയ്ക്കും കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
2030 ആകുമ്പോഴേക്കും ഇന്ത്യയിലെ കാലാവസ്ഥ വ്യത്യാനം മൂലം മഴയുടെ തീവ്രത 43% വർധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാല്‍ രാജ്യത്ത് ചൂടുകൂടാനുള്ള സാഹചര്യവും ഇതിനോടൊപ്പം വര്‍ധിക്കും. കാലാവസ്ഥ പ്രവചിക്കുന്നതിനും, ദുരന്തങ്ങൾ മുൻകൂട്ടി അറിയുന്നതിനും ഐപിഎ ഗ്ലോബലും, എസ്രി ഇന്ത്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത കാലാവസ്ഥ അപകടസാധ്യതാ നിരീക്ഷണ ഉപകരണം വ്യക്തമാക്കുന്നത്.