Friday, July 4, 2025
HomeAmerica'ലോസ് ആഞ്ചലസിൽ സൈന്യത്തെ ഇറക്കിയത് ശരിയായ തീരുമാനം, അല്ലെങ്കിൽ വീണ്ടും കത്തിയെരിഞ്ഞേനെ': ട്രംപ്

‘ലോസ് ആഞ്ചലസിൽ സൈന്യത്തെ ഇറക്കിയത് ശരിയായ തീരുമാനം, അല്ലെങ്കിൽ വീണ്ടും കത്തിയെരിഞ്ഞേനെ’: ട്രംപ്

ലോസ് ആഞ്ചലസിൽ സൈന്യത്തെ ഇറക്കിയത് ശരിയായ തീരുമാനമാണെന്നും അല്ലാത്തപക്ഷം ആ നഗരം കത്തിയെരിഞ്ഞ് ഇല്ലാതാകുമെന്നും പ്രസിഡൻ്റ് ഡോണൽഡ് ട്രംപ്.

“ഞാൻ കണ്ട അതേ ക്ലിപ്പുകൾ നിങ്ങളും ടെലവിഷനിൽ, കണ്ടതല്ലേ? കാറുകൾ കത്തുന്നു, ആളുകൾ കലാപം നടത്തുന്നു, ഞങ്ങൾ അത് നിർത്താൻ ശ്രമിക്കുകയാണ്. ഞങ്ങൾ ആ ജോലി ചെയ്തില്ലെങ്കിൽ, ലോസ് ഏഞ്ചൽസ് വീണ്ടും കത്തി എരിയും. (ജനുവരിയിൽ ലോസ് ഏഞ്ചൽസിലുണ്ടായ വിനാശകരമായ കാട്ടുതീയെ പരമാർശിക്കുകയായിരുന്നു അദ്ദേഹം) വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

കാലിഫോർണിയ ഗവർണറും അറ്റോർണി ജനറലും സംസ്ഥാന നാഷണൽ ഗാർഡിനെ ഫെഡറലൈസ് ചെയ്തതിന് തനിക്കെതിരെ കേസ് ഫയൽ ചെയ്തതിനെക്കുറിച്ച് ട്രംപിനോട് ചോദിച്ചപ്പോൾ താൻ ചെയ്തത് ശരിയായ കാര്യമാണ് എന്ന് ട്രംപ് പറഞ്ഞു. ലോസ് ഏഞ്ചൽസിലേക്ക് അയച്ച ഫെഡറൽ ഏജന്റുമാർ ലോസ് ഏഞ്ചൽസിലെ തെരുവുകളിലല്ല, ഫെഡറൽ കെട്ടിടങ്ങൾക്ക് പുറത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

“പ്രശ്നമുണ്ടാക്കുന്ന ആളുകൾ പ്രൊഫഷണൽ പ്രക്ഷോഭകരാണ്,അവർ കലാപകാരികളാണ്. അവർ ജയിലിൽ കിടക്കേണ്ട മോശം ആളുകളാണ്.” ട്രംപ് പറഞ്ഞു.

ട്രംപിന്റെ ബോർഡർ സാർ ടോം ഹോമനോട് തന്നെ അറസ്റ്റ് ചെയ്യാൻ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം വെല്ലുവിളിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ” ടോമിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിലും ഞാൻ അത് ചെയ്യുമായിരുന്നു, അത് വളരെ മികച്ചതാണെന്ന് ഞാൻ കരുതുന്നു… അദ്ദേഹം ചെയ്തത് ഭയങ്കര കാര്യമാണ്” ട്രംപ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments