Friday, July 4, 2025
HomeAmericaട്രംപിന്റെ തെറ്റായ ആരോഗ്യ നയങ്ങളെ അപലപിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ജീവനക്കാർ

ട്രംപിന്റെ തെറ്റായ ആരോഗ്യ നയങ്ങളെ അപലപിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ജീവനക്കാർ

വാഷിംങ്ടൺ: പ്രസിഡന്റ് ട്രംപിന്റെ കീഴിൽ രാജ്യത്തെ മെഡിക്കൽ ഗവേഷണ സംവിധാനത്തിന്റെ തകർച്ചയെ അപലപിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ജീവനക്കാർ. അറുപതിലധികം ജീവനക്കാർ ഒപ്പിട്ട് ഇതിനെതിരെ കത്തയക്കുകയും ചെയ്തിരുന്നു. ഭരണകൂടം നിയമവിരുദ്ധമായി പണം തടഞ്ഞുവയ്ക്കുകയും പഠനങ്ങളിൽ പങ്കെടുക്കുന്നവരെ അപകടത്തിലാക്കുകയും നിർണായക ഗവേഷണങ്ങൾ സെൻസർ ചെയ്യുകയും ചെയ്തതായി അവർ ആരോപിച്ചു.

എൻഐഎച്ച് ഡയറക്ടർ ഡോ. ജയ് ഭട്ടാചാര്യയ്ക്ക് അയച്ചതും പിന്നീട് ഓൺലൈനിൽ പോസ്റ്റ് ചെയ്തതുമായ കത്ത് ഏജൻസിയുടെ നേതൃത്വത്തിനെതിരായ ശ്രദ്ധേയമായ ഒരു ശാസനയായിരുന്നു. കത്തിൽ ഒപ്പിട്ടവർ അഭിമുഖങ്ങളിൽ, തങ്ങളുടെ നിലപാട് തുറന്നു പറഞ്ഞതിന് പുറത്താക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്നും എന്നാൽ ഇത്തരം തെറ്റായ ഉത്തരവുകൾക്ക് വഴങ്ങുന്നതിന്റെ അപകടസാധ്യതകൾ വളരെ വലുതാണെന്നും അവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments