Thursday, July 3, 2025
HomeAmericaലൊസാഞ്ചലസിൽ കൂടുതൽ സേനയെ വിന്യസിക്കുന്നു

ലൊസാഞ്ചലസിൽ കൂടുതൽ സേനയെ വിന്യസിക്കുന്നു

ലൊസാഞ്ചലസ് : യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെ ആരംഭിച്ച പ്രക്ഷോഭം 3 ദിവസം പിന്നിട്ടിട്ടും ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ലൊസാഞ്ചലസിൽ 700 മറീനുകളെ കൂടി താൽകാലികമായി വിന്യസിക്കാൻ ട്രംപ് ഭരണകൂടം. കൂടുതൽ നാഷനൽ ഗാർഡുകൾ നഗരത്തിലെത്തിയെന്നും അധികൃതർ അറിയിച്ചു. പ്രക്ഷോഭത്തെ നേരിടാൻ ഞായറാഴ്ച മുന്നൂറോളം നാഷനൽ ഗാർഡുകളെ ലൊസാഞ്ചലസിൽ വിന്യസിച്ചിരുന്നു. 

അതേസമയം, പ്രക്ഷോഭം നേരിടാൻ ഫെഡറൽ സർക്കാർ നിയോഗിച്ച നാഷനൽ ഗാർഡിനെ ഉടൻ പിൻവലിക്കണമെന്ന് കലിഫോർണിയയിലെ ഡെമോക്രാറ്റ് ഗവർണർ ഗവിൻ ന്യൂസം ആവശ്യപ്പെട്ടു. അക്രമം നടത്തുന്ന പ്രക്ഷോഭകർക്കെതിരെ നടപടിയെടുക്കുന്ന ഫെഡറൽ ഉദ്യോഗസ്ഥരെ തടഞ്ഞാൽ ഗവർണറെ അറസ്റ്റ് ചെയ്യുമെന്ന് ഫെഡറൽ സർക്കാരിൽ അതിർത്തികാര്യ ചുമതലയുള്ള ടോം ഹോമൻ പറഞ്ഞത് വിവാദമായി. ഭീഷണി വേണ്ടെന്നും അറസ്റ്റാകാമെന്നും ഗവർണർ പ്രതികരിച്ചു. ഗവിൻ ന്യൂസത്തെ അറസ്റ്റു ചെയ്യുന്നതിനെ താൻ പിന്തുണയ്‌ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments