Friday, July 4, 2025
HomeNewsഅറബിക്കടലിൽ തീപിടിച്ച കപ്പൽ ഒഴുകി നടക്കുന്നു: കടലിൽ ചാടിയ 22 പേരിൽ 18 പേരെ...

അറബിക്കടലിൽ തീപിടിച്ച കപ്പൽ ഒഴുകി നടക്കുന്നു: കടലിൽ ചാടിയ 22 പേരിൽ 18 പേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: അറബിക്കടലിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പൽ നിലവിൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന. കപ്പൽ ഒഴുകി നടക്കുകയാണ്. കപ്പലിലെ തീ അണയ്ക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്. സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് ഇന്ത്യ വിവരം കൈമാറിയിട്ടുണ്ട്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന മ്യാന്മാർ,ഇന്തോനേഷ്യ, തായ്‌ലാൻഡ് പൗരന്മാരാണ് കപ്പലിൽ ഉള്ളത്.

കടലിൽ ചാടിയ 22 പേരിൽ 18 പേരെ രക്ഷപ്പെടുത്തി. നാല് പേരെ കാണാതായി. മ്യാന്മാർ ഇന്തോനേഷ്യൻ പൗരന്മാരേയാണ് കാണാതായത്. രക്ഷപ്പെടുത്തിയ 5 പേർക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. കണ്ടെയ്‌നറുകളിൽ എന്തുണ്ടെന്ന വിവരം കമ്പനികൾ നല്കിയിട്ടില്ല. വായു സ്പർശം കൊണ്ടും ഘർഷണം കൊണ്ടും തീപിടിക്കുന്ന വസ്തുക്കളുണ്ടെന്നാണ് വിരവമെന്നും നാവികസേന അറിയിച്ചു.

രക്ഷാ ദൗത്യത്തിന് കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. ഐസിജിഎസ് രാജദൂത്, അർവേഷ്, സചേത് കപ്പലുകൾ അപകട സ്ഥലത്തെത്തി. രക്ഷാ ദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. കപ്പലിലെ തീയണയ്ക്കാനും ഊർജിത ശ്രമം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments