വാഷിംങ്ടൺ: കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (KAGW) ക്രിക്കറ്റ് ടൂർണമെൻ്റ് മേരിലാൻഡ് ഗെയ്‌തേഴ്‌സ്ബർഗിലുള്ള സ്ട്രോബെറി നോൾ പാർക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചു.
പുരുഷന്മാരുടെ ടൂർണമെൻ്റിൽ ഏഴ് ടീമുകൾ 8 ഓവർ ഫോർമാറ്റിൽ മത്സരിച്ചു. ബാൾട്ടിമോർ ഖിലാഡിസ് ചാമ്പ്യൻഷിപ്പ് നേടി. വിർജീനിയയിൽ നിന്നുള്ള സെൻ്റ് ജൂഡ്സ് ക്രിക്കറ്റ് ടീം റണ്ണറപ്പായി ഫിനിഷ് ചെയ്തു. ഇരു ടീമുകൾക്കും ട്രോഫികളും ക്യാഷ് അവാർഡുകളും നൽകി. സെൻ്റ് ജൂഡ്‌സ് സോൾജേഴ്‌സിലെ രാഹുൽ രാജേന്ദ്രൻ മികച്ച ബാറ്റ്‌സ്മാനും മികച്ച ഫീൽഡറുമായപ്പോൾ ബാൾട്ടിമോർ ഖിലാഡിസിൽ നിന്നുള്ള മണികണ്ഠൻ ബാലകൃഷ്ണൻ ടൂർണമെൻ്റിലെ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടു.
ചരിത്രത്തിലാദ്യമായി, KAGW ഒരു വനിതാ ക്രിക്കറ്റ് ടൂർണമെൻ്റും സംഘടിപ്പിച്ചു, 6 ഓവർ ഫോർമാറ്റിൽ കളിച്ചു. റോയൽ റാണിസ് ടീം വിജയികളായപ്പോൾ ഖലാസികൾ റണ്ണേഴ്‌സ് അപ്പായി.
KAGW ക്രിക്കറ്റ് മത്സരം സംഘാടനം കൊണ്ടും ഗംഭീരമായിരുന്നു. ടൂർണമെൻ്റ് വൻ വിജയമാക്കാൻ പരിശ്രമിച്ച സന്നദ്ധപ്രവർത്തകർക്കും അനുഭാവികൾക്കും കെഎജിഡബ്ല്യുവും സ്‌പോർട്‌സ് കമ്മിറ്റിയും നന്ദി അറിയിച്ചു. വിജയികൾ ചുവടെ
പുരുഷ ക്രിക്കറ്റ്
- വിജയികൾ: ബാൾട്ടിമോർ ഖിലാഡിസ്
- റണ്ണേഴ്സ് അപ്പ്: സെൻ്റ് ജൂഡ്സ് സോൾജേഴ്സ്
- മികച്ച ബാറ്റ്സ്മാൻ: രാഹുൽ രാജേന്ദ്രൻ, സെൻ്റ് ജൂഡ്സ് സോൾജേഴ്സ്
- മികച്ച ബൗളർ: മണികണ്ഠൻ ബാലകൃഷ്ണൻ, ബാൾട്ടിമോർ ഖിലാഡിസ്
- മികച്ച ഫീൽഡർ: രാഹുൽ രാജേന്ദ്രൻ, സെൻ്റ് ജൂഡ്സ് സോൾജേഴ്‌സ്
വനിതാ ക്രിക്കറ്റ്
- വിജയികൾ: റോയൽ റാണിസ്
- റണ്ണേഴ്സ് അപ്പ്: ഖലാസികൾ