Friday, January 23, 2026
HomeAmericaകൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മിഗ്വൽ ഉറിബെയ്ക്ക് നേരെ പ്രചാരണത്തിനിടെ വെടിവെപ്പ്, അക്രമി അറസ്റ്റിൽ

കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മിഗ്വൽ ഉറിബെയ്ക്ക് നേരെ പ്രചാരണത്തിനിടെ വെടിവെപ്പ്, അക്രമി അറസ്റ്റിൽ

വാഷിംഗ്ടണ്‍ : കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മിഗുവല്‍ ഉറിബെയ്ക്ക് വെടിയേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.

ശനിയാഴ്ച ബൊഗോട്ടയില്‍ നടന്ന ഒരു രാഷ്ട്രീയ റാലിക്കിടെയാണ് മിഗുവല്‍ ഉറിബെ ടര്‍ബെയ്ക്ക് വെടിയേറ്റത്. പ്രചരണ റാലിക്കിടെ പിന്നില്‍ നിന്ന് ഒരാള്‍ വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നിരവധി വീഡിയോകളില്‍, ശരീരത്തില്‍ നിന്ന് രക്തം ഒഴുകുന്ന നിലയില്‍ മിഗുവല്‍ ഉറിബെ നിലത്ത് കിടക്കുന്നതും, പരിഭ്രാന്തരായ അനുയായികള്‍ ചുറ്റും നില്‍ക്കുന്നതും കാണാം.

സെനറ്ററായ മിഗേൽ പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് ഡമോക്രാറ്റിക് സെന്റർ പാർട്ടിയുടെ നേതാവാണ്. മുൻ പ്രസിഡന്റ് അൽവാരോ ഉറിബേയാണ് പാർട്ടി സ്ഥാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments