വാഷിങ്ടണ്‍: ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ദൗര്‍ബല്യം തുറന്നുകാട്ടപ്പെട്ടതിന് പിന്നാലെ പുതിയ സംവിധാനങ്ങള്‍ തേടി പാകിസ്താന്‍. അമേരിക്കയോടാണ് നൂതന വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കായി പാകിസ്താന്‍ ആവശ്യമുയര്‍ത്തിയത്. 13-അംഗ പാക് പ്രതിനിധിസംഘത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
മുസാദിക് മാലിക് എന്ന മന്ത്രിയാണ് മാധ്യമങ്ങള്‍ക്കും അമേരിക്കയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍വെച്ച് നൂതനപ്രതിരോധ സംവിധാനങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.’ഇന്ത്യ എങ്ങനെയാണ് ഞങ്ങള്‍ക്കുനേരെ വന്നതെന്ന് നിങ്ങള്‍ കണ്ടതാണ്. എട്ട് വിമാനങ്ങളും 400 മിസൈലുകളും, പല രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതികവിദ്യകള്‍ വിന്യസിച്ചത് നിങ്ങള്‍ കണ്ടു. ആ സാങ്കേതികവിദ്യകള്‍ ഞങ്ങള്‍ക്ക് തരൂ. ഞങ്ങള്‍ അത് നിങ്ങളുടെ കയ്യില്‍ നിന്ന് വാങ്ങാം’ – മുസാദിക് മാലിക് പറഞ്ഞുഇന്ത്യ ജനവാസ കേന്ദ്രങ്ങളെ പൂര്‍ണശക്തിയോടെ ആക്രമിച്ചുവെന്നും സൈനിക ഉപകരണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നമുക്ക് വ്യോമ പ്രതിരോധം ഇല്ലായിരുന്നെങ്കില്‍, സ്‌കൂള്‍ കെട്ടിടങ്ങളുടെ അടിയില്‍ നിന്ന് എത്രയോ മൃതദേഹങ്ങള്‍ നമ്മള്‍ പുറത്തെടുക്കേണ്ടി വരുമായിരുന്നു. അഞ്ച് മിസൈലുകള്‍ വീതമുള്ള 80 വിമാനങ്ങള്‍ നിങ്ങളെ ലക്ഷ്യമിടുമ്പോള്‍, നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്? ‘- മാലിക് ചോദിച്ചു.
അതേസമയം പാകിസ്താന് ചൈന നല്‍കിയ മിസൈല്‍ പ്രതിരോധ സംവിധാനമായ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്‌മോസ് മിസൈലിനെ തടയാന്‍ സാധിക്കില്ലെന്ന് ചൈന അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കാതെ വന്നതിലുള്ള അതൃപ്തി പാകിസ്താന്‍ ചൈനയെ അറിയിക്കുകയും ചെയ്തു.
മെയ് ഏഴിന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താന്റെ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളും ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ചൈനയില്‍നിന്ന് പാകിസ്താന്‍ വാങ്ങിയ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്‌മോസ് മിസൈലിനെ തിരിച്ചറിയാനോ പ്രതിരോധിക്കാനോ സാധിച്ചില്ല.