Saturday, June 28, 2025
HomeAmericaഡോജിന് പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യാൻ അനുമതി

ഡോജിന് പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യാൻ അനുമതി

വാഷിങ്ടൻ : ഡോണൾഡ് ട്രംപ് സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നിയോഗിച്ച ഡിപ്പാർട്ടമെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിക്ക് (ഡോജ്) പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യാൻ അനുമതി. യുഎസ് സുപ്രീം കോടതിയാണ് ഡോജിന് സോഷ്യൽ സെക്യൂരിറ്റി ഡേറ്റ കൈകാര്യം ചെയ്യാൻ അനുമതി നൽകി ഉത്തരവിട്ടത്. ശതകോടീശ്വരൻ ഇലോൺ മസ്‌ക് നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് ഡോജ്. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങൾ ഇനി മുതൽ ഡോജിന് ഉപയോഗിക്കാൻ സാധിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

നേരത്തെ മേരിലാൻഡ് ആസ്ഥാനമായുള്ള കീഴ്‌ക്കോടതി ഈ നീക്കം തടഞ്ഞിരുന്നു. ഈ വിധിയാണ് സുപ്രീംകോടതി ഉത്തരവിലൂടെ മറികടന്നത്. യുഎസ് നീതിന്യായ വകുപ്പിന്റെ അഭ്യർത്ഥന മാനിച്ചാണ് ഉത്തരവ്. എസ്എസ്എയിലെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ഡോജിനെ തടയണമെന്ന് ആവശ്യപ്പെട്ട് രണ്ട് തൊഴിലാളി ഗ്രൂപ്പുകളും ഒരു അഭിഭാഷക ഗ്രൂപ്പും കേസ് ഫയൽ ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments