Friday, July 4, 2025
HomeNewsപുതിയ കുടിയേറ്റ- സുരക്ഷാ ബിൽ കൊണ്ടു വരാൻ ഒരുങ്ങി കാനഡ

പുതിയ കുടിയേറ്റ- സുരക്ഷാ ബിൽ കൊണ്ടു വരാൻ ഒരുങ്ങി കാനഡ

സ്ട്രോങ് ബോർഡേഴ്സ് ആക്ട്- അനധികൃത കുടിയേറ്റം, സംഘടിത കുറ്റകൃത്യങ്ങൾ , നിയമവിരുദ്ധ ലഹരിമരുന്നുകളുടെയും ആയുധങ്ങളുടെയും കടത്ത് എന്നിവ തടയുന്നതിനും രാജ്യത്തിന്റെ ഇമിഗ്രേഷൻ സംവിധാനത്തിന്റെ സമഗ്രത വർദ്ധിപ്പിക്കുന്നതിനുമായി കാനഡ പുതിയ കുടിയേറ്റ- സുരക്ഷാ ബിൽ കൊണ്ടു വരുന്നു. ഇതോടെ അഭയാർത്ഥി അപേക്ഷകളുടെ (അസൈലം സീക്കേഴ്സിൻ്റെ) അപേക്ഷ പരിശോധനകൾ നിർത്തിവയ്ക്കും. കുടിയേറ്റം സംബന്ധിച്ച് അധികാരികൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ബിൽ.

10,000 കനേഡിയൻ ഡോളറിന് ($7,300) ന് മുകളിലുള്ള പണമിടപാടുകൾക്കും ഒരാൾ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിനും നിയന്ത്രണങ്ങൾ കൊണ്ടുവരും.യുഎസ് – കാനഡ അതിർത്തി നിരീക്ഷിക്കാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്ന വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുന്നു.

ഒരു വർഷത്തിൽ കൂടുതൽ കാനഡയിൽ കഴിഞ്ഞവർക്ക് അഭയം തേടിയുള്ള അപേക്ഷകൾ സമർപ്പിക്കാൻ ഇനി സാധിക്കില്ല. അങ്ങനെയുള്ളവരെ നാടുകടത്തിയേക്കും. മാത്രമല്ല കനേഡിയൻ പൗരത്വം ആഗ്രഹിച്ചുവരുന്നതവരുടെ മെയിൽ തുറന്നു പരിശോധിക്കാനും അധികൃതർക്ക് അനുമതി നൽകുന്ന നിർദേശവും ബില്ലിൽ ഉണ്ട്.

സേഫ് തേർഡ് കൺട്രി എഗ്രിമെന്റ് പ്രകാരം യുഎസിൽ നിന്ന് കാനഡയിലേക്ക് പ്രവേശിക്കുന്ന ആളുകൾ – (കുടിയേറ്റക്കാർ ആദ്യം എത്തുന്ന “സുരക്ഷിത” രാജ്യത്ത്, അത് യുഎസായാലും കാനഡയായാലും, അഭയം തേടണമെന്ന് ആവശ്യപ്പെടുന്ന ദീർഘകാല കരാറാണിത് )- 14 ദിവസത്തിനുള്ളിൽ കാനഡയിൽ ക്ലെയിം ഫയൽ ചെയ്യണമെന്നും കാനഡ ആവശ്യപ്പെടും.

“പൊതുജനാരോഗ്യത്തിനും ദേശീയ സുരക്ഷയ്ക്കും വേണ്ടിയുള്ള” പുതിയ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് പൂർണ്ണമായും നിർത്തിവയ്ക്കാനുള്ള അധികാരവും നിയമം സർക്കാരിന് നൽകുന്നു.

ട്രംപ് അമേരിക്കയിൽ നടപ്പാക്കുന്നതുപോലെ അത്ര കഠിനമല്ലെങ്കിലും കുടിയേറ്റക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഒരു നിയമമാണ് കാനഡ നടപ്പാക്കാൻ പോകുന്നത് എന്ന് വ്യക്തം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments