Tuesday, June 17, 2025
HomeNewsഗാസയിലെ സഹായ കേന്ദ്രത്തിന് സമീപം ഇസ്രായേല്‍ വെടിവയ്പ്പ്: കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി...

ഗാസയിലെ സഹായ കേന്ദ്രത്തിന് സമീപം ഇസ്രായേല്‍ വെടിവയ്പ്പ്: കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി ഉയർന്നു

ഗാസ സിറ്റി: ഗാസയിലെ ഒരു സഹായ കേന്ദ്രത്തിന് സമീപം ഇസ്രായേല്‍ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ലേക്ക് ഉയര്‍ന്നു. 150 പലസ്തീനികള്‍ക്ക് പരിക്കേറ്റതായും റാഫയിലെ റെഡ് ക്രോസ് ആശുപത്രി അറിയിച്ചു. സാധാരക്കാര്‍ക്ക് അപകടം സംഭവിച്ചതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ഇസ്രയേല്‍ സൈന്യം പ്രതികരിക്കുന്നത്.

അതേസമയം, തങ്ങളുടെ സൈന്യം ‘ഡസന്‍ കണക്കിന് തീവ്രവാദികളെ ഇല്ലാതാക്കി എന്നും ഏകദേശം 100 തീവ്രവാദ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ തകര്‍ത്തു’ എന്നും ഇസ്രായേല്‍ പ്രതിരോധ സേന പറയുന്നു. ഇസ്രായേല്‍ സൈന്യം ‘സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്ന മൂന്ന് തീവ്രവാദികളെ’ തിരിച്ചറിഞ്ഞ് ആക്രമിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മൗനം തുടരുകയാണെന്ന് ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഡോ. മുനീര്‍ അല്‍-ബര്‍ഷ് അപലപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments