രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം