Monday, June 16, 2025
HomeNewsനിലമ്പൂരിൽ എം.സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

നിലമ്പൂരിൽ എം.സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: നിലമ്പൂരിൽ എം.സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എം.സ്വരാജ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും. മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെയും അഭിപ്രായം കൂടി പരിഗണിച്ച് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്.

പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജിനാണ് പ്രഥമ പരിഗണനയെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് പി. ഷബീറിൻ്റെ പേരും ചർച്ചയിലുണ്ടായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പരിപാടികളും എൽഡിഎഫ് പ്ലാൻ ചെയ്തിട്ടുണ്ട്.

ജൂൺ ഒന്നിന് വൈകുന്നേരമാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments