വാഷിംഗ്ടൺ ഡിസി: മലയാളി കായികസംഗമത്തിന്റെ മഹോത്സവമായ ഡി.സി. മല്ലു ഓപ്പൺ 2025 വിജയകരമായി സംഘടിപ്പിച്ചു. ഈസ്റ്റ് കോസ്റ്റിൽ നടന്ന ഏറ്റവും വലിയ മലയാളികളുടെ ടെന്നിസ് ടൂർണമെന്റാണ് ഇത്. മൂന്ന് സംസ്ഥാനങ്ങളിൽനിന്നുള്ള 32-ഓളം മലയാളികൾ പങ്കെടുത്ത ഈ ടൂർണമെന്റ്, കായിക സൗഹൃദത്തിനും ഐക്യത്തിനും വലിയ വേദിയായി മാറി.
ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ
പ്രമോദ് – കിരൺ ജോടിയാണ് കിരീടം നേടിയത്.
റണ്ണറപ്പായി ബിനോയ് – സന്തോഷ് ജോഡിയാണ് എത്തിയത്.ചലഞ്ചേഴ്സ് വിഭാഗത്തിൽ
ചാമ്പ്യനായത് ലിജി- ലീറോയ്
റണ്ണറപ്പായി ദിനേഷ് – മുനീസ് ജോഡിയാണ് എത്തിയത്.

മത്സരത്തിന്റെ മുഖ്യാതിഥിയായി സൈന വീഡിയോസിന്റെയും ഒടിടി പ്ലാറ്റ്ഫോമിന്റെയും ഉടമയായ ബാവ സൈന പങ്കെടുത്തു. ടൂർണമെന്റിന്റെ വിജയത്തിനായി അദ്ദേഹം തന്റെ ആശംസകൾ പ്രകടിപ്പിച്ചു.
ഇത് ടൂർണമെന്റിന്റെ മൂന്നാമത്തെ പതിപ്പാണ്. ആകെ പങ്കെടുത്തവരുടെ എണ്ണം കൊണ്ടും പങ്കാളിത്തത്തിന്റെ വൈവിധ്യം കൊണ്ടും ഇതുവരെ നടന്നതിൽ ഏറ്റവും വലിയതാണെന്ന് സംഘാടകർ വ്യക്തമാക്കി.
സംഘാടക സമിതിയംഗങ്ങളായ അഫ്ഫാൻ, അനെസ്, നാരായണൻ കുട്ടി എന്നിവർ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ മലയാളികൾക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചു.അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലെയും മലയാളികൾ ഭാവിയിലുളള പതിപ്പുകളിൽ കൂടുതൽ പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടകർ വ്യക്തമാക്കി.
2025-ലെ സിംഗിൾസ് ടൂർണമെന്റിനുള്ള രജിസ്ട്രേഷനുകൾ ഇപ്പോൾ ആരംഭിച്ചു. പങ്ക് എടുക്കാൻ താത്പര്യം ഉള്ളവർ കമ്മിറ്റിയും ആയി ബന്ധപ്പെടണം.