Friday, November 6, 2026
HomeAmericaമാര്‍കോ റൂബിയോ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട് :വാര്‍ത്ത നിഷേധിച്ച് റൂബിയോ

മാര്‍കോ റൂബിയോ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട് :വാര്‍ത്ത നിഷേധിച്ച് റൂബിയോ

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ ഉപദേഷ്ടാവ് പദവിയും ഒഴിഞ്ഞേക്കുമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച റൂബിയോ, കാലാവധികഴിയും വരെ തുടരുമെന്ന് വ്യക്തമാക്കി. മിഡ് ടേം പിടിച്ചതോടെ അടുത്ത പ്രസി‍‍ഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. 

അപ്രതീക്ഷിതമായി കിട്ടിയ വന്‍വിജയം ബോണസായെടുത്ത് പ്രസി‍ഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം. ‘അഫോര്‍ഡബിലിറ്റി ആന്‍ഡ് അക്കൗണ്ടബിലിറ്റി’ എന്ന മുദ്രാവാക്യവുമായി ഡെമോക്രാറ്റുകള്‍ മുന്നോട്ടുപോകും. ട്രംപിനെതിരെ ഇംപീച്ച് മെന്റ് സാധ്യതകളില്ലെങ്കിലും വിശ്വസ്തരില്‍ പലരെയും തെറിപ്പിക്കാന്‍ ഇനി ഡെമോക്രാറ്റ് ഭൂരിപക്ഷമുളള കോണ്‍ഗ്രസിനാകും. 

അങ്ങനെയെങ്കില്‍ ആദ്യഉന്നം ഡിഫന്‍സ് സെക്രട്ടറി പീറ്റര്‍ ഹെഗ്സെയ്ത്താണ്. ലൈംഗീകാരോപണവും അഴിമതിയുമടക്കം ഹെഗ്സെത്തിനെതിരെ ഉയര്‍ന്ന പരാതികളില്‍ ട്രംപ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഇറാന്‍ യുദ്ധമാണെന്ന വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വാര്‍ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ സ്ഥാനം തെറിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടെങ്കിലും ഹെഗ്സെത്തിന് പിന്തുണ അറിയിച്ച് ട്രംപ് രംഗത്തെത്തി. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അപകടം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഇതിന്‍റെ ഭാഗമാണ് ട്രംപിനെതിരായ പരസ്യപ്രസ്താവനകള്‍. രണ്ടുവട്ടം പ്രസിഡന്റായ ട്രംപിന് യുഎസ് ഭരണഘടന പ്രകാരം ഇനിയൊരവസരമില്ല. അതിനാല്‍ ട്രംപിന്റെ ഫാന്‍കൂട്ടമായി ഇനി നിന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവാണ് ഇതിനു പിന്നില്‍. ഇറാന്‍യുദ്ധമാണ് പരാജയത്തിന് കാരണമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. ഇങ്ങനെ പോയാല്‍ പ്രസിഡന്റ് സ്ഥാനത്ത് പേരിന് തുടരാമെന്നല്ലാതെ പാര്‍ട്ടിയിലും യുഎസ് കോണ്‍ഗ്രസിലും ട്രംപ് ഒറ്റപ്പെടും. വീറ്റോ പ്രസി‍ഡന്റ് ആകുമെന്നൊക്കെ വീരവാദം മുഴക്കിയാലും ഒരുപരിധിയില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാനാകില്ല. സ്വന്തം നാട്ടില്‍ പ്രതാപം നഷ്ടപ്പെട്ട നേതാവിന് പുറത്തും അംഗീകാരം കിട്ടുക ബുദ്ധിമുട്ടാകും. ഒരു പരിധിവരെ യുഎസ് മി‍ഡ് ടേം ട്രംപ് കാലഘട്ടത്തിന് അന്ത്യം കുറിച്ചിരിക്കുന്നെന്നാണ് വിലയിരുത്തലുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments