Thursday, November 5, 2026
HomeNewsത്രികക്ഷി സമാധാന ചർച്ചകൾക്കായി റഷ്യ, യുക്രെയ്‌ൻ, യുഎസ് അബുദാബിയിലേക്ക്

ത്രികക്ഷി സമാധാന ചർച്ചകൾക്കായി റഷ്യ, യുക്രെയ്‌ൻ, യുഎസ് അബുദാബിയിലേക്ക്

അബുദാബി : റഷ്യയും യുക്രെയ്‌നും യുഎസും പങ്കെടുക്കുന്ന ത്രികക്ഷി സമാധാന ചർച്ചകൾക്ക് 10, 11 തീയതികളിൽ അബുദാബി വേദിയാകും. ചർച്ച നടക്കുമെന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു. റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് വ്ലാഡിമിർ മെദിൻസ്കിയാണ് റഷ്യൻ സംഘത്തെ നയിക്കുക. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി യുദ്ധാനന്തര സുരക്ഷാ ക്രമീകരണങ്ങൾ, സംഘർഷം കുറയ്ക്കൽ, മാനുഷിക സഹായം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്ന് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു.

ഈ വർഷം ഫെബ്രുവരിയിലും യുഎസ് മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടന്നിരുന്നു. യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments