വാഷിംഗ്ടൺ: ലങ്കാസ്റ്റർ കൗണ്ടിയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. 23 വയസ്സുള്ള സൗരവ് പ്രഭാകറും 20 വയസ്സുള്ള മാനവ് പട്ടേലുമാണ് അപകടത്തിൽ മരിച്ചത്. ഒഹായോയിലെ ക്ലീവ്‌ലാൻഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും.
ലങ്കാസ്റ്റർ കൗണ്ടിയിലെ പെൻസിൽവാനിയ ടേൺപൈക്കിൽ വാഹനം റോഡിൽ നിന്ന് തെന്നിമാറി മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകട സമയത്ത് മറ്റൊരാളും ഒപ്പമുണ്ടായിരുന്നു.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.