Sunday, May 4, 2025
HomeUncategorizedഡൽഹി രോഹിണിയിലെ ജുഗ്ഗി ക്ലസ്റ്ററിൽ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു, 800 കുടിലുകൾ കത്തിനശിച്ചു

ഡൽഹി രോഹിണിയിലെ ജുഗ്ഗി ക്ലസ്റ്ററിൽ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു, 800 കുടിലുകൾ കത്തിനശിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ വൻ തീപിടിത്തം. രണ്ടു കുട്ടികൾ വെന്തുമരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഡൽഹിയിലെ രോഹിണി സെക്ടർ 17ലെ ശ്രീ നികേതൻ അപ്പാർട്ടുമെന്റിന് സമീപമായിരുന്നു തീപിടിത്തം ഉണ്ടായത്.800 കുടിലുകൾ കത്തിനശിച്ചതായി ആണ് പ്രാധാമിക നിഗമനം

ഇന്ന് ഉച്ചയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഏകദേശം 800 മുതൽ 1000 കുടിലുകള്‍ കത്തി നശിച്ചതായി ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ ‌അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

തീ അതിവവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ വീടുകളിലെ സിലിണ്ടര്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത് കുടുതല്‍ അപകടത്തിന് കാരണമായതായാണ് വിലയിരുത്തല്‍. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments