ഇസ്രായേലിന്റെ പേജർ ആക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് ഹിസ്ബുള്ള മേധാവി ഹസ്സൻ നസറള്ള രംഗത്ത്. ഹിസ്ബുള്ളക്ക് കനത്ത തിരിച്ചടിയെങ്കിലും മുട്ടുമടക്കില്ലെന്നാണ് നസറള്ള പ്രതികരിച്ചത്. ഇസ്രയേൽ എല്ലാ അതിർവരമ്പുകളും ലംഘിച്ചെന്ന് ഹസ്സൻ നസറള്ള പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ലെബനനിൽ ഹിസ്ബുല്ലയുടെ വിവിധ ആശയവിനിമയ സംവിധാനങ്ങൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 37 ആയിട്ടുണ്ട്.ഇതിനു പിന്നാലെയാണ് ഹിസ്ബുള്ള മേധാവി പ്രതികരണവുമായി രംഗത്തെത്തിയത്.
തിരിച്ചടിക്കും’, ഇസ്രായേൽ പേജർ ആക്രമണത്തിൽ ആദ്യ പ്രതികരണവുമായി ഹിസ്ബുള്ള മേധാവി
RELATED ARTICLES

