കുവൈത്ത്‌സിറ്റി : സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച കുവൈത്ത് സമയം 5.30 മുതല്‍ സെപ്റ്റംബര്‍ 23-ാം തീയതി കുവൈത്ത് സമയം 03:30 വരെ പാസ്‌പോര്‍ട്ട് സേവാപോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി എംബസി പാസ്‌പോർട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.
പ്രസ്തുത കാലയളവില്‍, എംബസിയിലും ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലും (ഐസിഎസിഎസ്) തത്കാല്‍, പിസിസി ഉള്‍പ്പെടെയുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമായിരിക്കില്ലെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.