Monday, May 12, 2025
HomeNewsഹെഡ്‌ഗേവാറിന്‍റെ പേരിടുന്നത് ഉചിതമല്ലെന്ന് മന്ത്രി എം.ബി.രാജേഷ്, രാജേഷിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി

ഹെഡ്‌ഗേവാറിന്‍റെ പേരിടുന്നത് ഉചിതമല്ലെന്ന് മന്ത്രി എം.ബി.രാജേഷ്, രാജേഷിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി

പാലക്കാട്: പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്‍റെ പേരിടുന്നത് ഉചിതമല്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പാടില്ലെന്ന് പറഞ്ഞ് സ്വാതന്ത്ര സമരത്തിൽ നിന്ന് വിട്ടുനിന്നയാളാണ് ഹെഡ്ഗോവറെന്നും ഭിന്നശേഷിക്കാർക്കായി നിർമിക്കുന്ന കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേരിടുന്നത് അനുചിതമാണെന്നും മന്ത്രി പറഞ്ഞു

എന്നാൽ, ഹെഡ്ഗോവർ സ്വാതന്ത്ര്യസമര സേനാനി ആയിരുന്നുവെന്നതിന് രാജേഷിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബി.ജെ.പി ഈസ്റ്റ് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ പറഞ്ഞു. കൃഷ്ണപിള്ളയുടെയും വാരിയൻ കുന്നന്റെയും പേരിലെല്ലാം കേരളത്തിൽ നിരവധി പദ്ധതികളുണ്ട്.ഇതിലൊന്നും നിയമവിരുദ്ധതയില്ലേ എന്നും പ്രശാന്ത് ചോദിച്ചു.

അതേസമയം, ഹെഡ്ഗോവറിന്റെ പേരിടുന്നതിനെ എതിർത്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ കൊലവിളി നടത്തിയ സംഭവത്തിൽ ബി.ജെ.പി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെതിരെയും ജില്ല സെക്രട്ടറി ഓമനക്കുട്ടനെതിരെയും പൊലീസ് കേസെടുത്തു. വി​ഡി​യോ തെ​ളി​വു​ക​ള്‍ ഉ​ള്‍പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​ണ് ന​ട​പ​ടി.

ബി.​ജെ.​പി നേ​താ​ക്ക​ള്‍ക്കെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബു​ധ​നാ​ഴ്ച വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. ഓ​മ​ന​ക്കു​ട്ട​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച കോ​ണ്‍ഗ്ര​സ് പ​രാ​തി ന​ല്‍കു​ക​യും ചെ​യ്തു. പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കോ​ണ്‍ഗ്ര​സ് പാ​ല​ക്കാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സി.​വി. സ​തീ​ഷാ​ണ് പ​രാ​തി ന​ല്‍കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം എം.​എ​ല്‍.​എ ഓ​ഫി​സി​ലേ​ക്ക് ബി.​ജെ.​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​യി​രു​ന്നു രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ഓ​മ​ന​ക്കു​ട്ട​ന്റെ ഭീ​ഷ​ണി പ്ര​സം​ഗം.

അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്കു പി​ന്നാ​ലെ പാ​ല​ക്കാ​ട്ട് വി​ളി​ച്ചു​ചേ​ര്‍ത്ത സ​ര്‍വ​ക​ക്ഷി യോ​ഗം പൂ​ര്‍ത്തി​യാ​യ​താ​യി ഡി​വൈ.​എ​സ്.​പി വി.​എ. കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. പാ​ര്‍ട്ടി ഓ​ഫി​സ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മാ​ര്‍ച്ചും പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​ര്‍വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ങ്കെ​ടു​ത്ത പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചെ​ന്ന് ഡി​വൈ.​എ​സ്.​പി വ്യ​ക്ത​മാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments