വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിലുള്ള പ്രമുഖ സോക്കർ ടീമായ വാഷിംഗ്ടൺ ഖലാസിസ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ഡി എം വി കപ്പ് സോക്കർ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഒൿടോബർ 19ന് നോട്ടോയെ പാർക്ക് വിയന്ന വെർജീനിയയിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 18 വയസിൽ കൂടുതൽ ഉള്ളവർക്കായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. താല്പര്യമുള്ള ടീമുകൾ ഭാരവാഹികളെ സമീപിക്കണമെന്ന് സംഘാടകർ അറിയിച്ചു.