വാഷിംഗ്ടൺ ഡി സി : കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ലു )
ഓണാഘോഷം ഹൃദ്യമായി. കലാപരിപാടികൾ, ഓണസദ്യ തുടങ്ങിയ ആഘോഷ പരിപാടികളിൽ മികച്ച പങ്കാളിത്തമുണ്ടായി. ഇരുനൂറിലധികം കലാകാരന്മാർ അണിനിരന്ന ഓണാഘോഷപരിപാടികൾ എല്ലാം ഒന്നിനൊന്നു മെച്ചം ആയി മാറി. പ്രസിഡന്റ് സുഷമ പ്രവീൺ സ്വാഗതം ആശംസിച്ചു.
നവരസ എന്ന പേരിൽ അവതരിപ്പിച്ച കലാവിരുന്ന് ആസ്വാദകരെ പിടിച്ചിരുത്തി. വിവിധ രസങ്ങൾ വേദിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചു. ഓണപരിപാടിയുടെ മുഖ്യ പ്രഭാഷകയായിരുന്ന വനിത സംരംഭക Ampcus ഗ്രൂപ്പ് സി. ഇ. ഒ. അഞ്ജലി ആൻ രാമകുമാർനെ ചടങ്ങിൽ ആദരിച്ചു. Ampcus ഗ്രൂപ്പിന്റെ പ്രസിഡന്റ് സലിൽ ശങ്കരൻ ആയിരുന്നു കലാപരിപാടികളുടെ പ്ലാറ്റിനം സ്പോൺസർ. വിർജീനിയ സ്റ്റേറ്റ് ഡെലിഗേറ്റ് കണ്ണൻ ശ്രീനിവാസൻ, വിർജീനിയ സ്റ്റേറ്റ് ക്യാൻഡിഡേറ്റ് പൂജ ഖന്ന എന്നിവർ ഓണാംശസകൾ നേർന്നു .എന്റർടൈൻമെന്റ് ടീം ചെയർ റീന ഫിലിപ്പ്, സുനന്ദ ഗോപകുമാർ, ശ്രീജിത്ത് നായർ, ശാലിനി നമ്പ്യാർ, കുട്ടി മേനോൻ, അരുൺ ജോ സക്കറിയ എന്നിവർ പ്രോഗാമുകൾക്ക് നേതൃത്വം നൽകി. ഷഫീൽ അഹമ്മദ്, പെൻസ് ജേക്കബ്, മനോജ് വെള്ളനൂർ എന്നിവരുടെ നേതൃത്വത്തിലാണ് ഓണ സദ്യ എകോപിപ്പിച്ചത്.
കെ എ ജി ഡബ്ള്യു യൂത്ത് ഒരുക്കിയ എല്ലാ ജില്ലകളെയും പരിചയപ്പെടുത്തുന്ന ബൂത്ത് കാഴ്ചക്കാർക്ക് വ്യത്യസ്ത അനുഭവമായി. പ്രസിഡന്റ് സുഷമ യൂത്ത് ക്ലബിനെ അനുമോദിച്ചു. ഓണാഘോഷത്തിൽ പങ്കെടുത്തവർക്ക് സെക്രട്ടറി ആശ ഹരിദാസ് നന്ദി ആശംസിച്ചു.