Saturday, April 12, 2025
HomeAmericaഇസ്രയേലുമായുള്ള ആയുധ വ്യാപാരവുമായി ട്രംപ് മുന്നോട്ടു തന്നെ

ഇസ്രയേലുമായുള്ള ആയുധ വ്യാപാരവുമായി ട്രംപ് മുന്നോട്ടു തന്നെ

വാഷിങ്ടണ്‍: ഇസ്രയേലുമായുള്ള ആയുധവ്യാപാരവുമായി ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ മുന്നോട്ടെന്ന് റിപ്പോര്‍ട്ട്. 20,000-ത്തില്‍ അധികം യുഎസ് നിര്‍മിത അസാള്‍ട്ട് റൈഫിളുകള്‍ ഇസ്രയേലിന് വില്‍ക്കാനുള്ള കരാറാണിത്. ട്രംപ് സര്‍ക്കാര്‍ ഇതുമായി മുന്നോട്ടുനീങ്ങുകയാണെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ തോക്ക് ഇടപാടുമായി മുന്നോട്ടുപോകാൻ ബൈഡൻ ഭരണകൂടം താൽപര്യം കാട്ടിയിരുന്നില്ല.. ആയുധങ്ങൾ പലസ്തീനില്‍ താമസിക്കുന്ന ഇസ്രയേലി പൗരന്മാരുടെ കയ്യിലെത്തിയേക്കുമെന്നും അവര്‍ അത് ദുരുപയോഗം ചെയ്‌തേക്കുമെന്നുമുള്ള ആശങ്ക മുന്‍നിര്‍ത്തിയാണ് ഈ തോക്കുകച്ചവടം ബൈഡന്‍ സര്‍ക്കാര്‍ വൈകിപ്പിച്ചിരുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments